Monday, 16 May 2016

നെൽകൃഷി, ഓർമ്മകൾ

കൊയ്ത്തുത്സവത്തിന്റെ ചിത്രങ്ങൾ മനോഹരം. അവ ഒരു കാർഷിക സംസ്കൃതിയുടെയും കൂട്ടായ്മയുടെയും ഓർമ്മകളുണർത്തുന്നു. കാർഷികോൽസവമായ വിഷു വരാനിരിക്കെ ഞാനൊരു പഴയ കാലത്തേയ്ക്ക് മടങ്ങിപ്പോയി.
ചെറുപ്പത്തിൽ എന്റെ വീട്ടിലും ,ഉണ്ടായിരുന്ന ഒരു തുണ്ട് കണ്ടത്തിൽ കൃഷി നടത്തിയതിന്റെയും ആ പുഴുങ്ങിയ നെല്ലിന്റെ മദിപ്പിക്കുന്ന ഗന്ധവും ഓർക്കുന്നു. നെല്ലു കുത്തിക്കാൻ പോയതിന്റെയും മില്ലിൽ നിന്നും തവിടു വാരിക്കൊണ്ടുവന്നത് ശർക്കര കൂട്ടി അമ്മ  ഉരുളയാക്കി തന്നതും മറക്കാൻ കഴിയുന്നില്ല. ഉമി കൊണ്ടുവന്ന് കരിച്ച് പല്ലുതേച്ചു. വർഷം പകുതി ആ അരി വെച്ച് അന്നമുണ്ടു.
ഇന്നാ ഭൂമി കൃഷിയോഗ്യമല്ലാതെ മാറി.
തായന്നൂർ പാടശേഖരത്തിന്റെ മേൽ ചിത്രങ്ങൾ ആ നല്ല കാലത്തിന്റെ ഓർമ്മകൾ ഉണർത്തി.

No comments:

Post a Comment