Sunday, 15 May 2016

മുപ്പത് വർഷത്തിനിപ്പുറം

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ചെറു പര്യടനം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ നിലനിന്നിരുന്ന കാഞ്ഞങ്ങാട് ചിത്രങ്ങൾക്ക് മങ്ങലേറ്റു എന്ന് പറയാതെ വയ്യ.

 നമ്മൾ പണ്ട് ജീവിച്ചിരുന്ന കാലത്ത് എത്ര ചലനാത്മകമായിരുന്നു അവിടം.
ഇപ്പോഴാകട്ടെ ശവപ്പറമ്പ് പോലെ തീരെ വിജനം. വെള്ളപൂശാത്ത കുഴിമാടങ്ങൾ പോലെ നമ്മൾ ഓടിയോടി നടന്നിരുന്ന  വാസസ്ഥാനങ്ങൾ.
ഞങ്ങളുടെ തൊഴുത്ത് ഇന്ന് അക്ഷരാർത്ഥത്തിൽ കാലിത്തൊഴുത്ത് പോലായി. ഒരു തെരുവ് നായ അകത്ത് കയറാൻ ശ്രമിച്ച എന്നെ അകത്തു കേറുന്നതിൽ നിന്നും കുരച്ചകറ്റി .

ബോട്ട് അതു പോലെയുണ്ട്.
മെസ് ഹാൾ ഒരു ഹോട്ടലിന്റെ തീൻ മുറിയായി.
മെസ് അടുക്കള ഹോട്ടലിന്റെ പാചകപ്പുരയായി മാറി.
തൊഴുത്തിന്റെയും മെസ്സിന്റെയും ചുറ്റുപാട് കുറ്റിക്കാടുകളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു.
തോണി ഇന്നില്ല.
കപ്പൽ ഒരു അസ്ഥിപഞ്ജരം പോലെ ഉയർന്നു നിൽക്കുന്നു. ബോട്ടിലും കപ്പലിലും ആരൊക്കെയോ താമസിക്കുന്നുണ്ട്.

  നമുക്കെത്രയോ ഇളനീർ സമ്മാനിച്ച തെങ്ങുകൾ മണ്ട മറിഞ്ഞ് നിൽക്കുന്നു.
ഒരുപാടു പേരുടെ നഗ്നത കണ്ട കിണറ്റിൻകര ഇന്ന് കാടുപിടിച്ചു കിടക്കുന്നു.
കിണറ്റിലാണെങ്കിൽ വെള്ളവുമില്ല.തൊഴുത്തുകാരുടെ സ്വന്തം മൂന്നു മുറികക്കൂസും ഇല്ലാതായി.

ആകെപ്പാടെ മനം മടുപ്പിക്കുന്ന അന്തരീക്ഷമാണ് എന്നെ അവിടെ എതിരേറ്റത് ....

No comments:

Post a Comment