പുതിയ റോഡ് റഗുലേഷൻ നിയമങ്ങൾ......
റോഡ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ടതായി കുറെ നിയന്ത്രണങ്ങൾ നാട്ടിൽ നിലവിലുണ്ടായിരുന്നുവെന്നും അവ പാലിച്ചു വേണമായിരുന്നു വാഹനമോടിക്കേണ്ടിയിരുന്നതെന്നും എത്ര പേർക്കറിയാം.എല്ലാവരും ആ നിയന്ത്രണങ്ങൾ പാലിച്ച് വണ്ടിയോടിച്ചിരുന്നുവെങ്കിൽ നമ്മുടെ റോഡുകൾ ഒരു പരിധി വരെ അപകടരഹിതമാക്കാമായിരുന്നു. എങ്കിൽ എത്രയോ പേർ നമ്മോടൊപ്പം ഇന്നും ഈ ഭൂമിയിലുണ്ടാകുമായിരുന്നു.ആ നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ചതാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്ന പുതിയ മോട്ടോർ വാഹന (ഡ്രൈവിംഗ് ) റഗുലേഷൻ 2017.
ലോക്സഭ പാസ്സാക്കി വെച്ചിരിക്കുന്ന മോട്ടോർ വാഹന (ഭേദഗതി) ബിൽ രാജ്യസഭ കൂടി പാസ്സാക്കുകയാണെങ്കിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കുത്തനെ ഉയരുമെന്നതിനാലും ചെറിയ നിയമലംഘനങ്ങൾക്കു പോലും ലൈസൻസ് നഷ്ടപ്പെടാൻ ഇടയുള്ളതിനാലും ഈ പുതിയ റോഡ് നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അവ കൃത്യമായി പാലിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.അതു വഴി അച്ചടക്കമുള്ള റോഡ് ഗതാഗതവും റോഡ് സുരക്ഷ എന്ന ലക്ഷ്യവും നമുക്ക് സാധ്യമാകുമെന്നുറപ്പാണ്.
ആ പുതിയ റോഡ് റഗുലേഷൻ നിയമങ്ങളിതാ......
1........
2.............
3.മറ്റ് റോഡ് ഉപഭോക്താക്കളുടെ സുരക്ഷയെ അപകടപ്പെടുത്തും വിധമോ അവർക്ക് അസൗകര്യം വരുത്തിവെക്കുംവിധമോ ഒരാളും തന്റെ വാഹനം റോഡിലോ പൊതു സ്ഥലത്തോ ഓടിക്കുവാനോ, നിർത്തുവാനോ പാർക്ക് ചെയ്യാനോ പാടുള്ളതല്ല.
4.റോഡിലെ വാഹനങ്ങളുടെ ഉപയോഗം
.............................................
1.റോഡിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ വാഹനങ്ങൾക്കും ഒരു ഡ്രൈവർ ഉണ്ടായിരിക്കണം.
2.എല്ലാ വാഹനങ്ങളും കാര്യേജ് വേയിലൂടെ (റോഡിന്റെ വാഹന ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭാഗം) മാത്രമേ ഓടിക്കുവാൻ പാടുള്ളു. ഇരട്ടകാര്യേജ് വേയുള്ള റോഡുകളിൽ വാഹനം ഇടതുവശത്തെ കാര്യേജ് വേയിലൂടെത്തന്നെ ഓടിക്കേണ്ടതാണ്.(യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ റോഡടയാളങ്ങളോ മറ്റു വിധത്തിൽ ആവശ്യപ്പെട്ടില്ലെങ്കിൽ)
3. ഡ്രൈവർ തന്റെ വാഹനം റോഡിന്റെ കഴിയുന്നത്ര ഇടതു വശം ചേർന്ന് ഓടിക്കേണ്ടതും എതിർദിശയിലൂടെ വരുന്ന എല്ലാ വാഹനങ്ങളെയും തന്റെ വലതു വശത്തുകൂടി കടന്നു പോകുവാൻ അനുവദിക്കേണ്ടതുമാണ്. (റോഡ് അടയാളങ്ങളും റോഡ് മാർക്കിംഗുകളും മറ്റു വിധത്തിൽ നിഷ്കർഷിച്ചിട്ടില്ലെങ്കിൽ).
4. ഡ്രൈവർ തന്റെ വാഹനം താഴെ പറയുന്ന സാഹചര്യങ്ങളിൽ ഇടതു വശത്തേക്ക് മാറ്റി ഓടിക്കേണ്ടതാണ്.
......തന്റെ വാഹനത്തെ മറ്റൊരു വാഹനം ഓവർ ടേക്ക് ചെയ്യുമ്പോൾ
......വാഹനം ഒരു വളവിലേക്കെത്തുമ്പോൾ
......മുമ്പിലെ വഴി വേണ്ട വിധം ദൃശ്യമല്ലാത്ത സാഹചര്യത്തിൽ
5. ഹെവി വാഹനങ്ങളും വേഗത ക്ലിപ്തപ്പെടുത്തിയിട്ടുള്ള വാഹനങ്ങളും ഒരു ദിശയിലേക്ക് തന്നെ കൂടുതൽ ലെയിനുകളുള്ള കാര്യേജ് വേയിലൂടെ സഞ്ചരിക്കുമ്പോൾ ഓവർ ടേക്ക് ചെയ്യുന്ന സന്ദർഭങ്ങളിലൊഴികെ വാഹനം കാര്യേജ് വേയുടെ ഇടതു ലെയിനിലൂടെത്തന്നെ ഓടിക്കേണ്ടതും ഓവർ ടേക്കിംഗ് സുരക്ഷിതമായി നടത്തിക്കഴിഞ്ഞാലുടൻ വാഹനം ഇടതുവശത്തെ ലെയിനിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതുമാണ്.
6. "വൺവേ"യായി നിശ്ചയിച്ചിരിക്കുന്ന വഴിയിൽ ആ ദിശയിലൂടെ മാത്രമേ വാഹനമോടിക്കാവൂ.
7. ട്രാഫിക് സൈൻ വഴി അനുവദിക്കുകയോ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുകയോ ചെയ്യാത്ത പക്ഷം ഒരാളും തന്റെ വാഹനം ഒരു ട്രാഫിക് ഗതിയ്ക്ക് എതിരേ ഓടിക്കുകയോ വലിച്ചുകൊണ്ടോ തള്ളിക്കൊണ്ടോ പോകാനോ പാടില്ല.
8. റിവേഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു വാഹനവുമായി സുരക്ഷിത അകലം പാലിക്കേണ്ടതും ആ വാഹനം റിവേഴ്സ് ചെയ്തു തീരുന്നതുവരെ ആ വാഹനത്തിനടുത്തേക്ക് വാഹനമോടിച്ചു ചെല്ലുവാനോ പാടുള്ളതല്ല.
(തുടരും)
No comments:
Post a Comment