ഒരു തെക്കൻ പ്രണയഗാഥ............
വളരെക്കാലത്തിനു ശേഷം കണ്ടു കിട്ടിയ പഴയ സഹപാഠി തമ്പിയുടെ കൂടെ കഴിഞ്ഞ ദിനമിരുന്ന് അനുഭവങ്ങൾ പങ്കിട്ടപ്പോഴാണ് പട്ടാള മേജരാകാനുള്ള സുവർണ്ണാവസരം ഞാൻ ഒരിക്കൽ കൈവിട്ടത് അറിയാനിടവന്നത്.
1986 _ 87 കാലം.
ഞാൻ ഡിപ്ലോമാനന്തരം വീട്ടിൽ അങ്ങനെ ഉണ്ടും ഉറങ്ങിയും ജീവിച്ചു വരുന്ന കാലം. ടി വി യില്ല, കമ്പ്യൂട്ടറില്ല, മൊബൈലില്ല, ഫേസ് ബുക്കില്ല, വാട്ട് സാപ്പില്ല. തീർത്തും വിരസമായ ജീവിതം.ദിവസങ്ങൾ മാസങ്ങളായി, വർഷമാകാൻ തുടങ്ങി യപ്പോൾ "വെറുതെയിരുന്നു തിന്നാൽ പോര,പോയി തൂമ്പയെടുത്തു കിളയ്ക്ക് "എന്നൊക്കെ വീട്ടുകാർ മുന വെച്ച് പറഞ്ഞു തുടങ്ങി. തെങ്ങിന് തടം കോരിയും വാഴ പിരിച്ചു വെച്ചും പശുവിന് പുല്ലു പറിച്ചും ബാക്കി സമയം പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങൾ കരണ്ടു തിന്നും പി എസ് സി ബുള്ളറ്റിനും എംപ്ലോയ്‌മെന്റ് ന്യൂസും അരിച്ചുപെറുക്കിയും നടന്നു പോകുമ്പോൾ നിഴൽ പോലെ പുറകെ പിൻതുടരുന്ന ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തെ ഇടക്കിടെ തിരിഞ്ഞു നോക്കിയും ജീവിയ്ക്കുമ്പോഴാണ് ചെങ്ങന്നൂരൊരു ഐ.റ്റി.സിയിൽ കേമനായ ഒരു ഇൻസ്ട്രക്ടറെ ആവശ്യമുണ്ടെന്നൊരു ക്ലാസ്സിഫൈഡ് കോളം കാണുന്നതും അതിന്റെ പിന്നാലെ പോകുന്നതും.നാഷണൽ ഐ റ്റി സി എന്ന മഹാ സ്ഥാപനവും കോട്ടയം കുഞ്ഞച്ചനെപ്പോലൊരു പ്രിൻസിപ്പാളും. അവിടെ ഇല്ലാത്ത കോഴ്സുകളൊന്നുമില്ല.എല്ലാ ടെക്നിക്കും ഭംഗിയായി പഠിപ്പിക്കും. പിറ്റേന്ന് രാവിലെ തന്നെ ചെന്നു.ഇൻറർവ്യൂവിന് ഹാജരായി. വായിക്കാനറിയാത്തതുകൊണ്ട് പ്രിൻസിപ്പാളദ്ദ്യം, കോട്ടയം കുഞ്ഞച്ചൻ സർട്ടിഫിക്കറ്റ് തിരിച്ചും മറിച്ചും വക്കും മൂലയും നോക്കി അപ്പന്റെ ഓയിന്റ്മെന്റ് അപ്പത്തന്നെ വാക്കാൽ തന്നു. ഉത്തരവിന്റെ രത്നച്ചുരുക്കം എന്തെന്നാൽ "ശമ്പളമൊന്നും കാര്യമായി പ്രതീക്ഷിക്കേണ്ട, കിട്ടിയാൽ കിട്ടി, അത്ര തന്നെ,പക്ഷേ മാഷക്ക് നല്ല എക്സ്പീരിയൻസ് കിട്ടും .അതുറപ്പാ " എന്നായിരുന്നു. പിള്ളാരെക്കുറിച്ച് നിഘണ്ടുവിൽ കാണാത്ത കുറെ നാമവിശേഷണങ്ങളും പറഞ്ഞിട്ട്, ഉടൻ ജോലിക്ക് കയറിക്കോളാൻ പറഞ്ഞു. കുറഞ്ഞ സ്ഥാപനമൊന്നുമല്ല. ഇപ്പോൾ തോളിൽ അശോകസ്തംഭവും പതിപ്പിച്ച് വിരാജിക്കുന്ന നമ്മുടെ ഈ മേജർസാബ് അവിടുത്തെ ഒരു മേത്തരം അധ്യാപകനായിരുന്നു. പെൺവിഷയമുൾപ്പെടെ എല്ലാ വിഷയവും അദ്ദേഹം എടുക്കും.സ്റ്റാഫ് റൂമിൽ തലയിൽ രണ്ടു വശത്തും വെഞ്ചാമരം പോലെ മുടിയും ഫിറ്റ് ചെയ്ത് അഴകിയ രാവണനെപ്പോലെയിരിപ്പാണ് ടിയാൻ.കൊച്ചു പെൺപിള്ളേർ അങ്ങേരോട് കൊഞ്ചിക്കുഴയുന്നു, മുട്ടായി കൊടുക്കുന്നു. മുറ്റത്തു കൂടെ ലലനാ മണികൾ നമ്മുടെ തമ്പിയെ കടക്കണ്ണെറിഞ്ഞു കൊണ്ട് പാവാട നിലത്തുരച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. വെള്ളം കുടിക്കാൻ കിണറ്റിൻ കരയിലേക്ക് പോകുകയാണത്രേ. സാറൻമാരത്രയും തമ്പിയുടെ നേതൃത്വത്തിൽ വായും പൊളിച്ചു നോക്കിയിരുന്നു അവയവ ഭംഗി നോക്കി ഓരോരുത്തർക്കും ശരീരത്തെ ഓരോ സെക്ഷനായി തിരിച്ച് മാർക്കിടുന്നു.ഓരോ ഭാഗവും വിലയിരുത്തി തന്നെയാണ് ഇന്റേണൽ ഇവാലുവേഷൻ.
ആരോ പാടിയതുപോലെ. കൂട്ടുന്നു,ചിലർ കിഴിക്കുന്നു,ഒടുവിൽ കൂട്ടലും കിഴിയ്ക്കലും പിഴയ്ക്കുന്നു. ഞാനാകട്ടെ അപ്പോയിന്റ്മെന്റ് ഓർഡറുമായി ഈ കാഴ്ചകൾ കണ്ടിരിക്കുമ്പോഴാണ് തമ്പി ഒരു മഹാ സത്യം വെളിപ്പെടുത്തിയത്.ഇവിടെ ജോലിക്ക് ശമ്പളം തീരെ കുറവാണത്രേ, അലവൻസേയുള്ളൂ. അലവൻസെന്നു പറഞ്ഞാൽ പഞ്ചാരയടി.പരമാവധി അലവൻസുണ്ടാക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യമത്രേ. ഞാൻ അവിടെയിരുന്നു കുറെ ആലോചിച്ചു. "കോട്ടയത്തുനിന്നും വണ്ടിക്കൂലി മുടക്കി വന്ന് ബത്തയുണ്ടാക്കുന്നത് ഒട്ടും മുതലാവുന്ന കാര്യമല്ല. വണ്ടിക്കൂലി മുടക്കാതെ നാട്ടിലെവിടെയെങ്കിലും അലവൻസു കിട്ടുന്ന ജോലി തപ്പാം".എന്റെ ബുദ്ധിമോശം എന്നല്ലാതെയെന്തു പറയാൻ, വിനാശകാലേ വിപരീത ബുദ്ധി.ചരിത്രപരമായ മണ്ടത്തരം വീണ്ടും.അല്ലെങ്കിൽ എനിക്കും ഒരു പട്ടാളമേജ റാകാമായിരുന്നു... കാരണമെന്താണെന്നാൽ അതു സൈനിക രഹസ്യമാകയാൽ വെളിപ്പെടുത്താനാവില്ല. കോർട്ട് മാർഷൽ ചെയ്ത് എന്നെ വെടിവെച്ചു കൊല്ലും..... മേജർ വേണമെങ്കിൽ സ്വയം വെളിപ്പെടുത്തട്ടെ.. സൗകര്യമുണ്ടെങ്കിൽ... എന്തൊക്കെയായാലും ഈ മഹാൻമാരെന്നു പറയുന്നവർ ചില്ലറക്കാരല്ല.
ഒരാൾ പറഞ്ഞത് കേട്ടിട്ടില്ലേ.എല്ലാ മനുഷ്യരുടെയും വിജയത്തിനു പിന്നിൽ ഒരു പെങ്കൊച്ചുണ്ടായിരിക്കുമെന്ന്.
ശുഭം

No comments:
Post a Comment