കാഞ്ഞങ്ങാട് പോളിടെക്നിക്കിൽ ചേരാൻ പോയ എന്റെ ദിവസത്തെക്കുറിച്ചുള്ള സ്മരണകൾ.....ഞാനെന്നെങ്കിലും എന്റെ ആത്മകഥയെഴുതിയാൽ അതിലെ ഒരു സുപ്രധാനമായ അധ്യായമായിരിക്കും കാഞ്ഞങ്ങാട് SN പോളിടെക്നിക് കാമ്പസ് / ഹോസ്റ്റൽ ജീവിത കഥ .അത് ഞാനൊന്ന് ഓർത്തെടുക്കാൻ ശ്രമിക്കട്ടെ.
1983 ജൂൺ മാസത്തിലെയോ ജൂലൈ മാസത്തിലെ യോ (കൃത്യമായി ഓർമ്മയില്ല) ഏതോ ഒരു ദിവസം രാവിലെ ഞാൻ അച്ഛനോടൊപ്പം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി.അപരിചിതമായ സ്ഥലത്ത് എത്തിച്ചേർന്നതിന്റെ പരിഭ്രാന്തിയോടെ , വീട്ടിൽ നിന്ന് ആദ്യമായി അകന്ന് ജീവിക്കേണ്ടി വരുന്നതിന്റെ ആശങ്കയോടെ ഞാൻ നിന്നപ്പോൾ പ്രീഡിഗ്രി പഠനം ആഘോഷമാക്കിയ മകൻ അതിവിടെയും ആവർത്തിക്കുമോ എന്ന വേവലാതിയോടെ അച്ഛൻ
"ചീത്ത കൂട്ടുകെട്ട് പാടില്ല, വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടാണ്, പൈസ സൂക്ഷിച്ചു ചിലവഴിക്കണം,
കാവിലെ പാട്ടു മൽസരം കഴിഞ്ഞാൽ പിന്നെ വേറെ മത്സരമില്ല എന്നോർമ്മ വേണം"
എന്ന യോദ്ധയിലെ ഡയലോഗ് ഒക്കെ അച്ഛൻ ആവർത്തിച്ചുകൊണ്ടിരുന്നു.ഇത് ഒട്ടൊക്കെ അസഹ്യതയോടെ കേട്ടു നിന്നപ്പോൾ അതാ പ്ലാറ്റ് ഫോമിൽ നിൽക്കുന്നു ഒരു പരിചിത മുഖം.ഏറ്റുമാനൂർ സ്കൂളിൽ ഒരുമിച്ച് പഠിച്ച് പിന്നെ JTS ലേക്ക് പോയ ഒരുത്തൻ അവിടെ നിൽക്കുന്നു. അധ്യാപകന്റെ കഴുകൻ കണ്ണോടെ അച്ഛൻ അവനെ തിരഞ്ഞുപിടിച്ചു ചോദ്യം ചെയ്തപ്പോൾ അവൻ പറയുകയാണ്.റാഗിംഗ് നടത്തിയതിന് സസ്പെന്റ് ചെയ്തിട്ട് വീട്ടിൽ പോകാൻ ട്രെയിൻ കാത്തു നിൽക്കുകയാണെന്ന്. അത് കേട്ടതോടെ അവനെ കണ്ട സന്തോഷം പോയി.
"എന്റെ ദൈവമേ, എന്തെല്ലാം പരീക്ഷണങ്ങൾ, കിട്ടിയ മലയാളം BA യ്ക്ക് ബസേലിയസ് കോളേജിൽ പഠിച്ചാൽ മതിയായിരുന്നു "
എന്നോർത്തു എനിക്ക് മുട്ടിടിക്കാൻ തുടങ്ങി. ഇനി മൂത്രം പോകും എന്ന നിലയിലെത്തിയപ്പോൾ പിടി പൊട്ടിയ പെട്ടിയും തോളിലെടുത്ത് ഞാൻ പറഞ്ഞു
" അച്ഛാ, നമ്മക്ക് പോകാം".
പക്ഷെ വച്ച കാൽ പിന്നോട്ടില്ലെന്ന് പറഞ്ഞ് അച്ഛൻ നവരംഗിൽ നിന്നും കാപ്പിയും കുടിച്ച് എന്റെ കൈയും പിടിച്ച് പോളിയിലെത്തിച്ച് ഫീസടവ് മുതലായ കാര്യങ്ങൾ വിധിയാംവണ്ണം നടത്തി.പിന്നെ ഹോസ്റ്റലിലെത്തി. കുറെ വൃത്തികെട്ട കെട്ടിടങ്ങൾ. അതിനിടയിൽ ഞങ്ങൾ അമ്പരന്നു നിൽക്കുമ്പോൾ അതിലൊരു രണ്ടു നില കെട്ടിടത്തിൽ നിന്നൊരു അലർച്ച കേട്ടു
" ഒരുത്തൻ കൂടി വന്നെടാ ".
കുറെ രൂപങ്ങൾ താഴെയിറങ്ങി എന്നെയും പെട്ടികളും മുകളിലേക്ക് കൊണ്ടുപോയി. എന്നെ ഇപ്പോൾ റാഗ് ചെയ്യും എന്ന് വിചാരിച്ച് എന്തിനും തയ്യാറായി ഞാൻ നിന്നപ്പോൾ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി ഈ ഭൂതങ്ങളും ഒന്നാം വർഷക്കാരാണെന്നും ഒന്നു രണ്ടു ദിവസമായി മേൽപ്പടി കാര്യങ്ങൾ അനുഭവിക്കുകയാണെന്നും. അതിനിടയിൽ അമ്മ ഉണ്ടാക്കി തന്നു വിട്ട അരിയുണ്ടപ്പൊതി കാലിയായി. എങ്കിലും ഞാൻ സന്തോഷത്തോടെ നിന്നു. അപ്പോൾ അവൻമാർ പറയുകയാണ്.
"നിനക്ക് തൊഴുത്തിലാണ് മുറി, അവിടെ സീനിയേഴ്സുണ്ട്. ഒരുത്തൻ ഭയങ്കര മസിലുള്ളവൻ, ഒരുത്തൻ കരടി പോലെ മുടിയുമായി, പിന്നെ കണ്ണൂർകാർ രണ്ടു വെളുമ്പൻമാർ, ഒരു എറണാകുളം കാരൻ, സൂക്ഷിക്കണം, വിളിച്ചാൽ കതക് തുറക്കരുത് "എന്നൊക്കെ .
മുടിക്കാരനും വെളുമ്പൻമാരും അവിടെയിരുന്ന് എന്തൊക്കെയോ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നെ കൊല്ലുന്ന കാര്യമായിരിക്കും.ഞാൻ പതിയെ പുറത്തിറങ്ങി ലെവൽ ക്രോസിനടുത്തെ കടയിലെത്തി ഒരു സിഗരറ്റ് വാങ്ങി പുകവിട്ടു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു.കോളേജിൽ വെച്ച് സിഗരറ്റ് വലിക്കാൻ പഠിച്ചത് എത്ര നന്നായി എന്ന് അപ്പോൾ തോന്നി.ട്രെയിനുകൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഇനിയെന്റെ മൂന്നുവർഷങ്ങൾ ഞാനിവിടെ എന്നോർത്തു കൊണ്ട് സിഗരറ്റ് വലിച്ചു തീർത്തു. ഒരു കൂട് ദിനേശ് ബീഡിയും തീപ്പെട്ടിയും വാങ്ങി ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി. ..........പിന്നീടുണ്ടായ ഉദ്വേഗജനകമായ സംഭവങ്ങൾക്ക് പര്യവസാനം കുറിച്ചത് എന്റെ കൈയ്യിലിരിക്കുന്ന ഈ ദിനേശ് ബീഡിയാണ്. സമയക്കുറവ് മൂലം തൽക്കാലം ഈ അധ്യായം ഇവിടെ ഞാനവസാനിപ്പിക്കുകയാണ്. അന്നത്തെ രാത്രി കാല സംഭവങ്ങളും പിന്നെ മൂന്നു വർഷത്തെ അനുഭവങ്ങളും അടുത്തിടപെട്ട കൂട്ടുകാരെക്കുറിച്ചും അധ്യാപകരെക്കുറിച്ചും ഒട്ടേറെ പറയാനുണ്ട്, കാത്തിരിക്കുക.തോഴരേ.

No comments:
Post a Comment