മെഡൽ............
(മിനിക്കഥ)
.............................................
ഞാനെന്നോടു തന്നെ ചോദിച്ചു... നിനക്കെന്താണീ മെഡൽ കിട്ടാത്തത്.
ഞാൻ തന്നെ മറുപടിയും ചൊല്ലി.
ഞാനത് കാമിച്ചിട്ടില്ലല്ലോ. ചോദിച്ചിട്ടുമില്ല.
അതെന്താണ്, പുഴുക്കുത്ത് വല്ലതും...
ഏയ്, അതൊന്നുമില്ല.
പക്ഷേ,ഒരു കഴഞ്ചു സമയം പോലും കളയാതെ ഡിപ്പാർട്ടുമെന്റിനെ സേവിക്കാനാണ് എനിക്ക് മോഹം. മെഡലെങ്ങാൻ കിട്ടിയാൽ അത് യൂണിഫോമിൽ കുത്തിപ്പിടിപ്പിക്കാൻ മൂന്നാലു മിനിട്ട് വേണ്ടേ.
ജോലി ചെയ്യുവാനുള്ള സമയം അത്രയും കുറഞ്ഞു പോകില്ലേ.. അതാണ് ഞാൻ
മെഡലിന് അപേക്ഷിക്കാത്തത്.
മനസ്സിലായോ...?
ഞാനെന്നെത്തന്നെ സമ്മതിച്ചു പോയി... മെഡലു വേണ്ടാത്തൊരു ഞാൻ.
No comments:
Post a Comment