പിറന്നാൾ ആശംസകൾ നേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. സത്യത്തിൽ ധനുമാസത്തിലെ വിശാഖം നാളിലാണ് എന്റെ ജനനം. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഡിസംബർ 31 രാത്രി. പക്ഷെ സ്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ അധ്യാപകനായിരുന്ന അച്ഛൻ മെയ് 30 എന്റെ ജനനത്തിയതിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ജൂൺ ഒന്നിന് അഞ്ച് വയസ്സ് തികയണമല്ലോ.
ദിവസം ഏതുമാകട്ടെ,
ജന്മദിനങ്ങളോരോന്നും ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളാണല്ലോ.നാം യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന ഒന്ന്.അയ്യപ്പപ്പണിക്കർ പാടിയതുപോലെ
"കൊഴിയുന്നു കരിയിലകൾ,നാഴിക വിനാഴികകൾ,കഴിയുന്നു നിറമുള്ള കാലം"
എന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്ന്.
ആശംസകൾക്ക് വീണ്ടും നന്ദി, പ്രിയരേ
Wednesday, 31 January 2018
പിറന്നാൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment