Wednesday, 31 January 2018

മോട്ടോർ വാഹന ഡ്രൈവിംഗ് നിയന്ത്രണങ്ങൾ ,ഭാഗം - 4

മോട്ടോർവാഹന ഡ്രൈവിംഗ് റഗുലേഷൻ 6
..........................................................................
ലെയിൻ ട്രാഫിക്

1.ഗതാഗതത്തിനായി ഒന്നിൽ കൂടുതൽ ലെയിനുകൾ ക്രമീകരിച്ചിരിക്കുന്ന റോഡുകളിൽ ഡ്രൈവർമാർ തന്റെ വാഹനം ലെയിനിനുള്ളിലൂടെതന്നെ ഓടിക്കേണ്ടതും ലെയിൻ മാറേണ്ടി വരുമ്പോൾ വേണ്ട സിഗ്നലുകൾ കാണിച്ചതിനു ശേഷം മാത്രം ലെയിനുകൾ മാറേണ്ടതുമാണ്.

2. വിവിധ ലെയിനുകളിൽ ഏതെങ്കിലും ലെയിൻ ഒരു പ്രത്യേകതരം വാഹനത്തിനായി നിജപ്പെടുത്തിയിരിക്കുന്നുവെങ്കിൽ അത്തരം വാഹനം ആ ലെയിനിലൂടെ മാത്രമേ ഓടിക്കാൻ പാടുള്ളൂ.

3.വിവിധ ലെയിനുകളിൽ ഒരു ലെയിൻ ഒരു പ്രത്യേകതരം വാഹനത്തിനായി നിജപ്പെടുത്തിയിരിക്കുന്നുവെങ്കിൽ   ആ ലെയിനിലൂടെ മറ്റേതെങ്കിലും തരം വാഹനം ഓടിക്കാൻ പാടുള്ളതല്ല.

4. റോഡ് തുടർച്ചയായ വെള്ള അല്ലെങ്കിൽ മഞ്ഞ വര വഴി നെടുകെ വിഭജിച്ചിട്ടുണ്ടെങ്കിൽ ഒരു വാഹനത്തിന്റെ ഡ്രൈവർ ആ ദിശയിലൂടെ പോകുന്ന മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ മേൽപറഞ്ഞ തുടർച്ചയായ വെള്ള അല്ലെങ്കിൽ മഞ്ഞ വര മുറിച്ചുകടക്കാൻ പാടുള്ളതല്ല.

5. തിരിയുന്നതിനായി പ്രത്യേകം ലെയിൻ തുടർച്ചയായ വെള്ളവരയാൽ  അടയാളപ്പെടുത്തിയിട്ടുള്ള ഒരു ഇന്റർസെക്ഷനിൽ വാഹനം തിരിക്കുമ്പോൾ ഡ്രൈവർ വാഹനം ആ ലെയിനിനുള്ളിൽ കൂടി തന്നെ വാഹനം ഓടിച്ചു കൊണ്ടു പോകേണ്ടതാണ്.

6. റോഡ് തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിലൊഴികെ മറ്റൊരവസരത്തിലും  ഡ്രൈവർ റോഡിൽ നെടുകെ വരച്ചിരിക്കുന്ന ഒറ്റയോ ഇരട്ടയോ ആയ തുടർച്ചയായ വെള്ളവരയുടെ മുകളിലൂടെയോ വരച്ചുണ്ടാക്കിയ ഒരു ട്രാഫിക് ഐലന്റിന്റെ മുകളിലൂടെയോ വാഹനമോടിക്കുവാൻ പാടുള്ളതല്ല.

7. റോഡിൽ നെടുകെയുള്ള തുടർച്ചയായ വരയുടെ കൂടെ ഇടവിട്ട വര കൂടെ വരച്ചിട്ടുണ്ടെങ്കിൽ ആ ഇടവിട്ട വരയുടെ ഇടതു ഭാഗത്തു കൂടി ഓടിച്ചുപോകുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഓവർ ടേക്കിംഗിനായി ആ വര മുറിച്ചുകടക്കാവുന്നതും, എന്നാൽ ഓവർടേക്കിംഗ് പൂർത്തീകരിച്ചാലുടൻ വേണ്ട സുരക്ഷാ മുൻകരുതലുകളെടുത്ത് പഴയ ലെയിനിലേക്ക് തിരിച്ചെത്തേണ്ടതുമാണ്.

No comments:

Post a Comment