പുതിയ റോഡ് റഗുലേഷൻ നിയമങ്ങൾ ............... (തുടരുന്നു)
ഡ്രൈവർമാരുടെയും വാഹനത്തിൽ സഞ്ചരിക്കുന്നവരുടെയും ചുമതലകൾ
.............................................
1.വാഹനമോടിക്കുന്നതിൽ പൂർണ്ണ ശ്രദ്ധയും കരുതലും ഡ്രൈവർ മുഴുവൻ സമയത്തും ചെലുത്തേണ്ടതാണ്.
2. ഡ്രൈവർ താൻ വാഹനമോടിക്കുവാൻ മാനസികമായും ശാരീരികമായും പൂർണ്ണ സജ്ജനാണെന്നും താൻ തന്റെതന്നെ മാനസിക ശാരീരിക കഴിവുകളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഉറപ്പു വരുത്തേണ്ടതാണ്.
3. ഡ്രൈവർ വാഹനമോടിക്കുന്ന സമയത്ത് റോഡ് പൂർണ്ണമായി നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതും തന്റെ ശ്രദ്ധ വ്യതിചലിക്കുന്നതോ വ്യതിചലിക്കുവാൻ ഇടയാക്കുന്നതോ ആയ യാതൊരു പ്രവൃത്തിയിലും ഏർപ്പെടാതിരിക്കേണ്ടതുമാണ്.
4. റോഡിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളായ കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, കുട്ടികൾ, പ്രായമായവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേകശ്രദ്ധയും മുൻകരുതലുകളും എടുക്കേണ്ടതാണ്.
5. തന്റെ വാഹനം ഓടിക്കുമ്പോഴും നിർത്തിയിടുമ്പോഴും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് യാതൊരു വിധ തടസ്സമോ അസൗകര്യമോ സൃഷ്ടിക്കുവാൻ പാടുള്ളതല്ല.
6.വാഹനമോടിച്ചു കൊണ്ടിരിക്കേ, വാഹനത്തിലെ യാത്രക്കാർ,മൃഗങ്ങൾ, ലോഡ്,വാഹനത്തിലുള്ള ഉപകരണങ്ങൾ, വാഹനത്തിന്റെ അവസ്ഥ എന്നിവ മൂലം തന്റെ കാഴ്ച,കേൾവി എന്നിവ യാതൊരുവിധത്തിലും തടസ്സപ്പെടുന്നില്ല എന്ന് ഡ്രൈവർ ഉറപ്പു വരുത്തേണ്ടതാണ്.
7.സീറ്റ് ബൽറ്റുള്ള വാഹനത്തിന്റെ ഡ്രൈവർ താനും യാത്രക്കാരും അത് ധരിച്ചിരിക്കുന്നു എന്നുറപ്പാക്കേണ്ടതാണ്.
8. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ യാത്രക്കാരായുണ്ടെങ്കിൽ അവർ അനുയോജ്യമായ Child Restraint കളിലാണ് ഇരിക്കുന്നതെന്ന് ഡ്രൈവർ ഉറപ്പു വരുത്തേണ്ടതാണ്.
9. സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ ആയ മോട്ടോർ സൈക്കിളിന്റെ ഡ്രൈവറും പിൻസീറ്റിൽ സഞ്ചരിക്കുന്നയാളും സൈഡ് കാറിൽ സഞ്ചരിക്കുന്നയാളും Protective headgear (ശിരോ രക്ഷാകവചം അഥവാ ഹെൽമറ്റ്) ധരിച്ചിരിക്കേണ്ടതാണ്.
10.വാഹനത്തിൽ അമിത ശബ്ദത്തിൽ സംഗീതം മുഴങ്ങുന്നില്ല എന്ന് ഡ്രൈവർ ഉറപ്പു വരുത്തേണ്ടതാണ്.
11.റൂട്ട് നാവിഗേഷന് ആവശ്യമായതൊഴികെയുള്ള ഡിജിറ്റൽ ചലനചിത്രങ്ങളോ മറ്റ് വിഡിയോകളോ ഡ്രൈവർ വീക്ഷിക്കുവാൻ പാടുള്ളതല്ല.
റൂട്ട് നാവിഗേഷനുള്ള ഉപകരണം ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ ഡ്രൈവിംഗിലുള്ള ശ്രദ്ധ യാതൊരു വിധത്തിലും വ്യതിചലിക്കാത്ത വിധം ആയിരിക്കണം.
12.ഡ്രൈവർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം,പുകവലി എന്നിവയെ സംബന്ധിച്ച് അതാതു കാലത്ത് നിലവിലുള്ള നിയമങ്ങൾ പാലിക്കേണ്ടതും തന്റെ വാഹനത്തിലെ ജീവനക്കാരും സഞ്ചാരികളും യാത്രക്കാരും ആ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
13. ഡ്രൈവർ വാഹനത്തിൽ കയറുകയും വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയും ചെയ്യുമ്പോൾ സ്വന്തം സുരക്ഷിതത്വവും വാഹനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മറ്റ് റോഡുപഭോക്താക്കളുടെയും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതാണ്.
14.വാഹനത്തിന് ഏതെങ്കിലും വിധത്തിലുള്ള കേടുപാടുകൾ ഉണ്ടെന്ന അറിവോടെയും അല്ലെങ്കിൽ സാധാരണപരിശോധന കൊണ്ടു തന്നെ കണ്ടു പിടിക്കാവുന്ന അപാകതകൾ വാഹനത്തിനുണ്ടായിരിക്കെയും ആ വാഹനത്തിന്റെ ഉപയോഗത്താൽ വാഹനത്തിലെ യാത്രക്കാരുടെയോ ചരക്കിന്റെയോ മറ്റ് റോഡ് ഉപഭോക്താക്കളുടെയോ സുരക്ഷയ്ക്ക് അപകടം ഉണ്ടാകാൻ ഇടയുള്ള പക്ഷം ആ വാഹനം പൊതു സ്ഥലത്ത് ഡ്രൈവർ ഓടിക്കുവാൻ പാടുള്ളതല്ല.
15. വാഹനമോടിച്ചു കൊണ്ടിരിക്കേ വാഹനത്തിന്റെ സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടാൽ ഡ്രൈവർ വാഹനം ഏറ്റവും പെട്ടെന്ന് ഉചിതമായ വിധത്തിൽ നിരത്തിൽ നിന്നും മാറ്റിയിടേണ്ടതാണ്.
16. ഒരു മോട്ടോർ സൈക്കിളോ മൂന്നു ചക്രവാഹനമോ ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവറോ സഞ്ചരിക്കുന്നയാളോ മറ്റേതെങ്കിലും വാഹനത്തിൽ പിടിച്ചു കൊണ്ട് സഞ്ചരിക്കുവാനോ മറ്റൊരു വാഹനത്തെ തള്ളിക്കൊണ്ടു പോകുവാനോ പാടുള്ളതല്ല.
17.ഒരു മോട്ടോർ സൈക്കിളോ മൂന്നു ചക്രവാഹനമോ ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവർ കൈ ഉപയോഗിച്ചു സിഗ്നൽ നൽകുന്ന സമയമൊഴിച്ച് മറ്റെല്ലാ സമയത്തും തന്റെ ഇരുകൈകളും ഹാൻഡിൽ ബാറിൽ പിടിച്ചു കൊണ്ടുതന്നെ വാഹനമോടിക്കേണ്ടതാണ്
18.റോഡിന്റെ അവസ്ഥ മൂലം അത്യാവശ്യമായി വരുന്ന സാഹചര്യത്തിലോ അപ്രകാരം ചെയ്യുന്നത് സുരക്ഷിതമാണെങ്കിലോ മാത്രം ഡ്രൈവർക്ക് തന്റെ കാൽപാദം പെഡലിൽ നിന്നോ ഫുട്ട്റെസ്റ്റിൽ നിന്നോ വേണമെങ്കിൽ എടുക്കാവുന്നതാണ്.
(സമയം കിട്ടിയാൽ തുടരുന്നതാണ്)
No comments:
Post a Comment